ജമ്മു കശ്മീരില്‍ 300 അടി താഴ്ചയിലേക്ക് ബസ് മറിഞ്ഞ് 25 മരണം, നിരവധി പേര്‍ക്ക് പരിക്ക്

 


ശ്രീനഗര്‍: ജമ്മു കശ്മീരില്‍ 300 അടി താഴ്ചയിലേക്ക് ബസ് മറിഞ്ഞ് അപകടം. സംഭവത്തില്‍ 25 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ദോഡയില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ റാഗിനല്ല അസാറിന് സമീപം കിഷ്ത്വാര്‍ ജമ്മു എന്‍എച്ച്‌ 244 ലാണ് ദാരുണമായ അപകടം. കിഷ്ത്വാറില്‍ നിന്ന് ജമ്മുവിലേക്കുള്ള യാത്രയിലായിരുന്നു ബസ്.


ജെകെ02സിഎന്‍6555 എന്ന രജിസ്ട്രേഷന്‍ നമ്ബറിലുള്ള ബസ് ആണ് അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് 50 ലധികം ബസില്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ദോഡ എസ് എസ് പി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥസത്ത് എത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

Post a Comment

Previous Post Next Post