മരം മുറിക്കുന്നതിനിടെ കൊമ്പ് പൊട്ടി വീണു.. കൈയ്യൊടിഞ്ഞു… 30 അടി ഉയരത്തിൽ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന

 


ആലപ്പുഴയിൽ മരം മുറിക്കുന്നതിനിടെ മരക്കൊമ്പ് ഒടിഞ്ഞുവീണു കൈയൊടിഞ്ഞ് മരത്തിനു മുകളിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി താഴെയിറക്കി. മാരാരിക്കുളം പൊള്ളേത്തൈ സ്വദേശി സനോജ് (32) ആണ് മരത്തിൽ കുടുങ്ങിയത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 12 മണിയോടെ ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ തറമൂട് ജങ്ഷനു വടക്കുവശമാണ് സംഭവം.


റോഡരികിലെ കാറ്റാടിമരം വെട്ടിനീക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു സനോജ്. 30 അടിയിലേറെ ഉയരമുള്ള കാറ്റാടിമരമാണ് സനോജ് വെട്ടിത്തുടങ്ങിയത്. ഏറ്റവും ഉയരത്തിലുള്ള കൊമ്പ് വെട്ടിയിറക്കുന്നതിനിടെ കൊമ്പുതെന്നി ഇടതുകൈയിൽ അടിക്കുകയായിരുന്നു. കൈ ഒടിഞ്ഞയുടൻ വേദനകൊണ്ടു പുളഞ്ഞ സനോജ് മരത്തിനു മുകളിലിരുന്നു നിലവിളിച്ചു. ഇതോടെ ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകർ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.

Post a Comment

Previous Post Next Post