നാലുനില കെട്ടിടത്തിന് തീപ്പിടിച്ച് ഒന്‍പതുപേര്‍ മരിച്ചു. പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തില്‍ കുടുങ്ങിയവരെ ജനലിലൂടെയാണ് രക്ഷപ്പെടുത്തിയത്. നിലവില്‍ 21 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരില്‍ പത്തുപേര്‍ അബോധാവസ്ഥയിലായിരുന്നു. ഇന്ന് രാവിലെ 9.30-ഓടെയാണ് ഹൈദരാബാദിലെ നമ്പള്ളിയിലെ ബസാര്‍ഘട്ടിലുള്ള നാലുനില കെട്ടിടത്തിന് തീപ്പിടിച്ചത്.
ഒന്നാംനിലയില്‍ കാര്‍ റിപ്പയറിങ് ചെയ്യുന്നതിനിടെ ഉണ്ടായ തീപ്പൊരി ഇതിനടുത്ത് ഡ്രമുകളില്‍ സൂക്ഷിച്ചിരുന്ന രാസവസ്തുക്കളിലേക്ക് പടരുകയും ആളിക്കത്തുകയുമായിരുന്നു. വൈകാതെ കെട്ടിടത്തിന്റെ മറ്റു നിലകളിലേക്കും തീപടര്‍ന്നു. രക്ഷാപ്രവര്‍ത്തനവും തീപൂര്‍ണമായും അണയ്ക്കാനുള്ള ശ്രമവും പുരോഗമിക്കുകയാണ്.