കോഴിക്കോട് നിന്നു 19യാത്രക്കാരുമായി പോയ ടൂറിസ്റ്റ് ബസ് ഗൂഡല്ലൂരിൽ മരത്തിലിടിച്ച് അപകടം

 


ഗുഡല്ലൂർ: കോഴിക്കോട് കൊയിലാണ്ടിയിൽ നിന്ന് ഗൂഡല്ലൂരിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽ പെട്ടത്. തവളമലയ്ക് സമീപം ഇന്ന് പുലർച്ചെയാണ് അപകടം. നിയന്ത്രണം വിട്ട ബസ് റോഡരികിലെ മരത്തിൽ ഇടിക്കുകയായിരുന്നു. ബസ് ഡ്രൈവർക്കും രണ്ട് യാത്രക്കാർക്കും പരിക്കുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് അറിയുന്നു. വിവാഹ സൽക്കാരത്തിനായി പോകുകയായിരുന്ന സംഘമാണ് ബസിലുണ്ടായിരുന്നത്. 19 യാത്രക്കാരുണ്ടായിരുന്നു. അപകടത്തിൻ്റെ കൂടുതൽ വിശദാംശങ്ങൾ ലഭിച്ചിട്ടില്ല. പരിക്കേറ്റവരെ ഗൂഡല്ലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും തുടർ യാത്രക്ക് മറ്റൊരു വാഹനം ഏർപ്പാടാക്കി നൽകിയതായും ബസ് ഉടമകൾ അറിയിച്ചു



Post a Comment

Previous Post Next Post