ആലുവയിൽ സ്വന്തം പിതാവ് വിഷം നൽകിയ 14കാരി ഒടുവിൽ മരണത്തിനു കീഴടങ്ങി



കൊച്ചി: ആലുവയിൽ ഇതര മതക്കാരനായ സഹപാഠിയെ പ്രണയിച്ചതിന് അച്ഛന്‍ വിഷം നൽകിയ മകൾ മരിച്ചു. വിഷം ബലമായി വായിൽ ഒഴിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കുട്ടി ഒരാഴ്ച്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് നാലേ മുക്കാലോടെ 14 കാരി മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

Post a Comment

Previous Post Next Post