മംഗളൂരു: കെട്ടിടത്തിന്റെ ടെറസില്‍ നിന്ന് വീണ് 13 വയസ്സുകാരി മരിച്ചു. മണിപ്പാല്‍ ഹെര്‍ഗ സ്വദേശിനി കൃതികയുടെ മകള്‍ പ്രജ്ഞ(13)യാണ് മരിച്ചത്. ഞായറാഴ്ച രാവിലെ 6.20ന് ഹെര്‍ഗ സരളെബെട്ട് ഹൈ പോയിന്റ് ഹൈറ്റ്സ് ഫ്‌ളാറ്റിലെ എട്ടാംനിലയില്‍ നിന്നാണ് പ്രജ്ഞ വീണത്. ഉടന്‍ മണിപ്പാല്‍ കെഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മണിപ്പാല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മണിപ്പാലിലെ സ്വകാര്യ സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി പെണ്‍കുട്ടി മാനസിക വിഭ്രാന്തിയുണ്ടായിരുന്നതായി പറയപ്പെടുന്നു