തൃശൂർ: ചാലക്കുടി ദേശീയപാതയിൽ കാറിടിച്ച് 12 വയസുകാരന് ദാരുണാന്ത്യം. കുറ്റിക്കാട് കരിപ്പായി വീട്ടിൽ എഡ്വിവിൻ ആന്റുവാണ് മരിച്ചത്. പിതാവിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേയാണ് അപകടം. തൃശൂർ ഭാഗത്തു നിന്നും അമിത വേഗതയിൽ വന്ന കാർ ബൈക്കിന് പുറകിൽ ഇടിക്കുകയായിരുന്നു. കുറ്റിക്കാട് സെന്റ്‌സെബാസ്റ്റ്യൻസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് എഡ്വിൻ. ബൈക്കിൽ നിന്ന് തെറിച്ച് വീണ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പിതാവ് ആന്റുവിനും സാരമായി പരിക്കേറ്റിട്ടുണ്ട്.