കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം; 11 പേര്‍ക്ക് പരിക്ക്


ഇടുക്കി :  ദേശീയപാത 183ല്‍ പാമ്ബനാറിന് സമീപം കൊടുംവളവില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച്‌ 11 യാത്രക്കാര്‍ക്ക് പരിക്ക്.

ഗുരുതര പരിക്കേറ്റ പാമ്ബനാര്‍ റാണികോവില്‍ സ്വദേശി ഉഷാറാണിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


സലീന പാറത്തോട് (54), അനഘ വണ്ടിപ്പെരിയാര്‍ (19), ജോസ് കുട്ടിക്കാനം (44), സലിം കുമളി (49), സിന്ധു പീരുമേട് (38), അൻസര്‍ കുമളി (18), ജോസഫ് കോരുത്തോട് (57), മാടസ്വാമി കല്ലാര്‍ (55), ജസ്റ്റിൻ മഞ്ചുമല (59), റോസ് മേരി പാമ്ബനാര്‍ (64) എന്നിവരെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


ചൊവ്വാഴ്ച രാവിലെ 7.45നായിരുന്നു അപകടം. കുമളിയില്‍നിന്ന് കോട്ടയത്തേക്ക് പോയ ബസും കോട്ടയത്തുനിന്ന് കുമളിയിലേക്ക് വന്ന ബസുമാണ് കൂട്ടിയിടിച്ചത്.

Post a Comment

Previous Post Next Post