ചങ്ങരംകുളത്ത് ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം: 10 പേർക്ക് പരിക്ക്

 


കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാനപാതയിൽ ചിയ്യാനൂർ പാടത്ത് സെമി ഹംമ്പിന് സമീപം തിങ്കളാഴ്ച രാത്രി പത്തരയോടെ ആസാം സ്വദേശികൾ സഞ്ചരിച്ച ഓട്ടോറിക്ഷ കോലിക്കര സ്വദേശികളായ കുടുംബം സഞ്ചരിച്ച ഓട്ടോയുടെ പുറകിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്.

          അപകടത്തിൽ സാരമായി പരിക്കേറ്റ ഓട്ടോഡ്രവർ *കോലിക്കര സ്വദേശി തെക്കേക്കര അബ്ദുറഹിമാൻ (60), യാത്രക്കാരായ കോലിക്കര മാമ്പയിൽ അഷറഫ് (50), ഭാര്യ റഹീന(39), ബന്ധുക്കളായ ഇത്താച്ചു(80)ഹന്ന ഫാത്തിമ്മ (13), ആസാം സ്വദേശികളായ ഖൈറുൽ ഇസ്ലാം (27), ഭാര്യ ഹസീന (26) ഇവരുടെ ബന്ധുക്കളായ ഷാസിത് അഹമ്മദ് (23), സബീകു നഹർ (28), മകൾ ഫുൾ ബാനു (5),* എന്നിവരെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

         കാടാമ്പുഴയിൽ താമസിച്ച് ജോലി ചെയ്യുന്ന ആസാം സ്വദേശികളായ കുടുംബം നാട്ടിലേക്ക് പോകുന്നതിനായി തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ കോലിക്കര സ്വദേശികൾ സഞ്ചരിച്ച ഓട്ടോറിക്ഷ റോഡരികിൽ നിർത്തിയിട്ട ലോറിയിൽ ഇടിച്ചാണ് നിന്നത്._

Post a Comment

Previous Post Next Post