ഉല്ലാസ യാത്രയ്ക്കിടെ ഹൃദയാഘാതം; 10ാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

 


ഉല്ലാസ യാത്രയ്ക്കിടെ ഹൈസ്കൂൾ വിദ്യാർത്ഥിനി ഹൃദയാഘാത്തെ തുടർന്ന് മരിച്ചു. പാലക്കാട് പുലാപ്പറ്റ എം എൻ കെ എം ഹൈസ്കൂളിലെ 10ാം ക്ലാസ് വിദ്യാർത്ഥി മുണ്ടോളി ഷാരത്തുപറമ്പിൽ ശശിയുടെ മകൾ ശ്രീ സയനയ്ക്കാണ് ഹൃദയാഘാതം സംഭവിച്ചത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മൈസൂരിലേക്ക് ഉല്ലാസ യാത്രയ്ക്കിടെയാണ് സംഭവം.


തിങ്കളാഴ്ച്ച രാത്രിയാണ് ശ്രീ സയനയ്ക്ക് ഹൃദയാഘാതം സംഭവിച്ചത്. മൈസൂർ കൊട്ടാരത്തിൽ സന്ദർശനം നടത്തി തിരിച്ചു വരുന്നതിനിടെ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൂന്ന് ബസുകളിലായി 135 വിദ്യാർത്ഥികളും 15 അധ്യാപകരും ഉൾപെടെ 150 പേരാണ് യാത്രക്ക് പോയത്. യാത്ര ഒഴിവാക്കി മൂന്ന് ബസുകളും തിരിച്ചു നാട്ടിലേക്ക് പുറപ്പെട്ടു.

Post a Comment

Previous Post Next Post