വയനാട് കല്പറ്റ പിണങ്ങോട് പുഴക്കൽ GRT റിസോർട്ടിനു സമീപം ബൈക്കും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാർക്ക് പരിക്ക്
അപകട വിവരമറിഞ്ഞെത്തിയ റെസ്ക്യൂ പ്രവർത്തകൻ താഹിർ പിണങ്ങോട് പരിക്കേറ്റ രണ്ട് പേരെയും. കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. കർണാടക സ്വദേശികൾ സഞ്ചരിച്ച കാറും ബൈക്കും ആണ് അപകടത്തിൽ പെട്ടത് കാർ യാത്രക്കാർ റിസോർട്ടിലേക്ക് പ്രവേശിക്കുന്നതിനിടെ എതിർ ദിശയിൽ നിന്നും വന്ന ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബാംഗ്ളൂർ സൂരജ് പൂർ സ്വദേശികളായ കാർത്തിക് (22) കാവ്യ (21) എന്നിവർക്കാണ് പരിക്ക് ആരുടെയും പരിക്ക് ഗുരുതരമല്ല