പട്ടിമറ്റം: പട്ടിമറ്റം- പെരുമ്ബാവൂര്‍ റൂട്ടില്‍ മാവിൻചുവട് ഭാഗത്ത് കാറുകള്‍ കൂട്ടിയിടിച്ച് ആറു പേര്‍ക്ക് പരുക്കേറ്റു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്നിനായിരുന്നു അപകടം. മഴുവന്നൂര്‍ കൂറ്റനാല്‍ സാജു (45), ഭാര്യ ഷീബ (40), മകൻ ബേസില്‍ (12), വളയൻചിറങ്ങര കോലാട്ട് സഞ്ജു (19), വെങ്ങോല നീരാന്തനം ബേയ്‌സി മറിയ സണ്ണി (28), നെല്ലാട് മണക്കാട്ട് ഗോപകുമാര്‍ (45) എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു