കുന്നുംപുറത്ത്സ്കൂൾ ബസ്സും സ്വകാര്യ ബസ്സും കൂട്ടി ഇടിച്ച് രണ്ട് പേർക്ക് പരിക്ക്




 കുന്നുംപുറം കൊണ്ടോട്ടി റൂട്ടിൽ തൊട്ടശ്ശേരിയാറ  ഇറക്കത്തിൽ സ്കൂൾ ബസ്സും സ്വകാര്യ ബസ്സും കൂട്ടി ഇടിച്ച് അപകടം 

അപകടത്തിൽ ബസ്സ്‌ ഡ്രൈവർക്കും ഒരു കുട്ടിക്കും ആണ് പരിക്കേറ്റത് ആരുടെയും പരിക്ക് ഗുരുതരമല്ല  പരിക്കേറ്റ രണ്ട് പേരെയും കുന്നുംപുറം ദാറുശിഫ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു 

വാളക്കുട സ്വദേശി കുന്നതൊടിക അബ്ദുൽ നാസറിന്റെ മകൾ നജ ഫാത്തിമ 14വയസ്സ്  ബസ് ഡ്രൈവർ വേങ്ങര സ്വദേശി ചക്കരതൊടി അബ്ദുൽ റഹ്മാൻ 45വയസ്സ് എന്നിവർക്കാണ് പരിക്ക്  പരിക്ക് ഗുരുതരമല്ല 

  ചേറൂർ PPTMYHSS സ്കൂൾ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് അപകടം 

   ബസ്സിൽ കൂടുതൽ വിദ്യാർത്ഥികൾ ഉണ്ടായിരുന്നെങ്കിലും  പരിക്കേൽക്കാതെ രക്ഷപെട്ടു.

 ബസ്സിൽ ഉണ്ടായിരുന്ന   വിദ്യാർത്ഥികളെ സ്കൂളിന്റെ മറ്റൊരു ബസിൽ വീടുകളിലേക്ക് യാത്രയാക്കി .

  വൈകുന്നേരം 5 മണിയോടെയാണ് അപകടം

Post a Comment

Previous Post Next Post