കൊല്ലം: കൊല്ലം കണ്ണനല്ലൂർ മുട്ടയ്ക്കാവിൽ മതിലിടിഞ്ഞ് വീണ് സ്ത്രീ മരിച്ചു. പള്ളിവടക്കേതിൽ ആമിന (45) ആണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് സംഭവം. വീട്ടുമുറ്റത്ത് നിന്ന ആമിനയുടെ ദേഹത്തേക്ക് മതിൽ ഇടിഞ്ഞു വീഴുകയായിരുന്നു. അഗ്നി സുരക്ഷ സേന എത്തി പുറത്തെടുത്തു ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റോമോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും. ..