തിരുവനന്തപുരത്ത് വീടുകള്‍ക്ക് നേരെ ബോംബേറ്: രണ്ട് യുവാക്കള്‍ക്ക് പരിക്ക്



 തിരുവനന്തപുരം പെരുമാതുറ മാടൻ‌വിളയില്‍ വീടുകള്‍ക്ക് നേരെ ബോംബെറിഞ്ഞു. രാത്രി പത്തരയോടെ കാറിലെത്തിയ നാലംഗ സംഘമാണ് ബോംബാക്രമണം നടത്തിയത്.

ആക്രമണത്തില്‍ വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി.


ആക്രമണത്തില്‍ രണ്ടു യുവാക്കള്‍ക്ക് പരിക്കേറ്റു. മാടൻവിള സ്വദേശികളായ അര്‍ഷിത്, ഹുസൈൻ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ഉടൻ തന്നെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


കഠിനംകുളം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. കേസില്‍ ആരും പിടിയിലായിട്ടില്ല.

Post a Comment

Previous Post Next Post