ചന്തക്കുന്ന് വെളിയംതോടിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. യാത്രക്കാർക്ക് പരിക്ക്



നിലമ്പൂർ ചന്തക്കുന്നു  വെളിയംതോട് റിനോൾട്ട് കാർ ഷോറൂമിന് മുൻവശത്ത് ഇന്ന് 11/10/23ന് 2.48 Pm ന്   ഓട്ടോ മറിഞ്ഞ് ഉണ്ടായ അപകടത്തിൽ ഡ്രൈവർ മരണപ്പെട്ടു  . സ്വകാര്യ ബസ്സ്‌ ഓട്ടോയെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട ഓട്ടോ റോഡിന്റെ എഡ്ജ് ഇറങ്ങി മറിയുകയായിരുന്നു.  ഓട്ടോറിക്ഷയിലെ യാത്രകാരിക്ക് പരിക്കേറ്റു. എടക്കര മണക്കാട് കലംപറമ്ബില്‍ അബൂബക്കറാണ് (55) ആണ് മരിച്ചത്.


ഓട്ടോറിക്ഷയിലുണ്ടായിരുന്ന രോഗിയായ യാത്രകാരി ഫാത്തിമ(55)നാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.


രോഗിയേയും കൊണ്ട് മരുന്നുവാങ്ങാൻ വരുന്നതിനിടെ ബുധനാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം. ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡില്‍ മറിയുകയായിരുന്നു.

അബൂബക്കറിന്‍റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി നിലമ്ബൂര്‍ ജില്ല ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അബൂബക്കറിന്‍റെ ഭാര‍്യ:മൈമൂന. മക്കള്‍: ഷാജഹാൻ, സാജിത, ഷഹര്‍ബാൻ, ഫാത്തിമ സോന. മരുമകൻ: ജാഫര്‍.



Post a Comment

Previous Post Next Post