കരുവാരകുണ്ട് കുളത്തിൽ വീണ ആറ് വസ്സുകാരൻ മുങ്ങി മരിച്ചു



മലപ്പുറം  കരുവാരകുണ്ട്  കുളത്തിൽ വീണ ആറ് വസ്സുകാരൻ മുങ്ങി മരിച്ചു. കരുവാരകുണ്ട് ചുള്ളിയോട്ടിലെ മുല്ലങ്കിൽ ബിനു &സബിത  ദമ്പതികളുടെ മകൻ അയൻ  ആണ് മരണപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരം 5മണിയോടെ ആണ് അപകടം. വിറക് എടുക്കാൻ അമ്മയോടൊപ്പം വീട്ടിൽ നിന്നും പുറത്തിറങ്ങിയ കുട്ടിയെ കുളത്തിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത് ഉടൻ കരുവാരകുണ്ടിലെ സ്വകാര്യ ഹോസ്പിറ്റലിലും തുടർന്ന് മഞ്ചേരി മെഡിക്കൽകോളേജിൽ എത്തിച്ചെങ്കിലും  മരണപ്പെട്ടു UKG വിദ്യാർത്ഥിയാണ് മരണപ്പെട്ട അയൻ

Post a Comment

Previous Post Next Post