പാലക്കാട് കൊടുവയൂർ സ്വദേശിയായ നീന്തൽ പരിശീലകൻ ബംഗളുരുവിൽ സ്വിമ്മിങ് പൂളിൽ വീണ് മരിച്ചു.



ബംഗളൂരു: ബംഗളുരുവിൽ മലയാളി നീന്തൽ പരിശീലകൻ സ്വിമ്മിങ് പൂളിൽ വീണ് മരിച്ചു. പാലക്കാട് കൊടുവയൂർ സ്വദേശി അരുൺ ആണ് മരിച്ചത്. ഇന്ദിരാ നഗർ എച്ച് എ എൽ സെക്കന്റ് സ്റ്റേജിൽ പ്രവർത്തിക്കുന്ന സ്വിമ്മിങ്ങ് അക്കാദമിയിലെ നീന്തൽ കുളത്തിലേക്ക് ഇന്നലെ വൈകീട്ട് കുഴഞ്ഞുവീഴുകയായിരുന്നു. അക്കാദമിയിലെ സ്വിമ്മിങ്ങ് കോച്ചായ അരുൺ രണ്ടുമാസം മുൻപാണ് ജോലിക്ക് ചേർന്നത്. അതേ സമയം മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഹൃദയാഘാതമാണ്  മരണകാരണമെന്നാണ് ഡോക്ടേഴ്സിന്റെ പ്രാഥമിക നിഗമനം. അരുണിന്റെ മൃതദേഹം ചിന്മയ മിഷൻ ആശുപത്രിയിൽ  സൂക്ഷിച്ചിരിക്കുകയാണ്.

പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം

ബന്ധുക്കൾക്ക് കൈമാറും

Post a Comment

Previous Post Next Post