കോഴിക്കോട്: കോഴിക്കോട് മാത്തോട്ടത്ത് റിലയൻസ് ട്രെൻഡ്സ് വസ്ത്ര വ്യാപാര കേന്ദ്രത്തിൽ ആണ് തീപ്പിടുത്തം ഉണ്ടായത്. ഷോറൂമിന്റെ രണ്ടാം നിലയിൽ നിന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീ പടർന്നത്. പുക ഉയരുന്നത് കണ്ട ജീവനക്കാർ ഉടൻ തന്നെ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. രണ്ടാം നിലയിൽ നിന്ന് മുകളിലേക്കും തീ പടർന്നു. ഈ ഫ്ലോറിലെ തുണികൾ മൊത്തമായി കത്തിപ്പോയതായി ഷോറൂം ജീവനക്കാർ പറഞ്ഞു. ഈ സമത്ത് താഴെ നിലയിൽ ഉണ്ടായിരുന്ന കസ്റ്റമേഴ്സും ജീവനക്കാരും കടയ്ക്ക് പുറത്തേക്ക് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.മീഞ്ചന്തയിൽ നിന്നും കോഴിക്കോട് ബിച്ചിൽ നിന്നും നാല് ഫയർഫോഴ്സ് യൂണിറ്റ് എത്തി തീയണക്കുന്നു