വെള്ളമുണ്ട : കുപ്പാടിത്തറ മിൽക്ക് സൊസൈറ്റിക്ക് സമീപം
ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പ്രദേശവാസിയായ കമ്പ മൊയ്തു (58) ആണ് മരിച്ചത്. പിക്കപ്പ് ജീപ്പ് നിയന്ത്രണം വിട്ട് റോഡരികിലുണ്ടായിരുന്ന മൊയ്തുവിനെ ഇടിച്ച ശേഷം തൊട്ടടുത്ത വീട്ടുമുറ്റത്തേക്ക് പതിക്കുകയായിരുന്നു.
പിക്കപ്പ് വാഹനത്തിലുണ്ടായിരുന്നവരെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. പടിഞ്ഞാറത്തറ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുന്നു.