കൂത്തുപറമ്പ് ആറാം മൈലിൽ ഓട്ടോ തീപ്പിടിച്ചു മരണപ്പെട്ടവരെ തിരിച്ചറിഞ്ഞു പാനൂർ പാറാട് സ്വദേശികൾ പിലാവുള്ളതിൽ അഭിലാഷ്, ഷജേഷ്., എന്നിവരാണ് മരണപ്പെട്ടത്
കൂത്ത്പറമ്പ് ആറാം മൈലിൽ ഓട്ടോയ്ക്ക് തീ പിടിച്ച് രണ്ട് മരണമുണ്ടായ സംഭവത്തിൽ ഞെട്ടൽമാറാതെ ആറാംമൈൽ പ്രദേശം. തലശേരി - കൂത്ത്പറമ്പ് റൂട്ടിൽ ഓടുന്ന M4 SIX ബസും, സി.എൻ.ജി ഓട്ടോയുമാണ് കൂട്ടിയിടിച്ചത്...
ആഘാതത്തിൽ ഓട്ടോമറിയുകയും തീ ആളിപടരുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടിയെങ്കിലും ഒന്നും ചെയ്യാനാവാത്ത വിധം തീ ആളിപ്പടർന്നിരുന്നു.
ഓട്ടോയിൽ നിന്നുമുയർന്ന നിലവിളികൾ ഇപ്പോഴും പ്രദേശത്തുള്ളവരുടെ കാതിൽ മുഴങ്ങുന്നുണ്ട്. കൂത്ത്പറമ്പിൽ നിന്നെത്തിയ ഫയർഫോഴ്സ് ഏറെ പണിപ്പെട്ടാണ് തീയണച്ചത്. അപ്പോഴേക്കും ഓട്ടോയിലുണ്ടായിരുന്ന ഒരാൾ മരിച്ചിരുന്നു.
ഗുരുതരമായ പൊളളലേറ്റ മറ്റൊരാളെ ആശുപത്രിയിലെത്തിച്ചെങ്കിലും അയാളും മരണത്തിന് കീഴടങ്ങിയിരുന്നു.
ആറാം മൈലിൽ ഓട്ടോറിക്ഷ കത്തി മരിച്ചത് പാറാട് സ്വദേശികളായ സുഹൃത്തുക്കൾ ; പാറാട്ടെ മത്സ്യ വ്യാപാരി പരേതനായ കണ്ണന്റെ മകനാണ് അഭിലാഷ്. ആറാംമൈലിലെ സഹോദരിയുടെ വീട്ടിലേക്ക് പോയതാണെന്നാണ് സൂചന. 8 മാസം മുമ്പാണ് പുതിയ സിഎൻജി ഓട്ടോറിക്ഷ വാങ്ങിയത്. ജാൻസിയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്. പരേതനായ കുമാരന്റെയും, ജാനുവിന്റെയും മകനാണ് സജീഷ്.