മലപ്പുറം ചങ്ങരംകുളം:കാളാച്ചാലിൽ മസ്ജിദിൽ നമസ്കാരത്തിന് എത്തിയ ചാവക്കാട് സ്വശിയെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം തൃശ്ശൂർ സംസ്ഥാന പാതയോട് ചേർന്ന് കാളാച്ചാൽ സെന്ററിൽ സ്ഥിതി ചെയ്യുന്ന മസ്ജിദിലാണ് മൃതദേഹം കണ്ടത്. ഹൃദയാഘാതം ആണ് മരണകാരണമെന്നാണ് നിഗമനം.
ചാവക്കാട് പാവറട്ടി സ്വദേശി ആണ്ടിപ്പട്ടിൽ വട്ടച്ചിറ വീട്ടിൽ സിദ്ധീക്ക് (60) ആണ് മരിച്ചത്. ചങ്ങരംകുളം പോലീസ് സംഭവ സ്ഥലത്ത് എത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.