കാഞ്ഞിരോട്:കാഞ്ഞിരോട് കെഎസ്ഇബി സ്‌റ്റേഷനു മുന്നില്‍ നഹര്‍ കോളേജിനു സമീപം കാറപകടം. കാറിടിച്ച് തെറിപ്പിച്ച ബൈക്ക് തട്ടുകട തകര്‍ത്തു. മറ്റൊരു സ്‌കൂട്ടിയിലും ഇടിച്ച കാര്‍ റോഡരികിലെകുറ്റിക്കാട്ടിലെ കുഴിയിലാണ് നിന്നത്.അമിതവേഗത്തിലെത്തിയകര്‍ണാടകരജിസ്‌ട്രേഷന്‍ കാറാണ് കൂട്ടയപകടംവരുത്തിയത്.റോഡരികില്‍ നിര്‍ത്തിയബൈക്കിലിടിച്ചു. തട്ടിയ ബൈക്ക് തൊട്ടടുത്തുള്ള തട്ടുകട തകര്‍ത്ത് വീണു. അതോടൊപ്പം മറ്റൊരു സ്‌കൂട്ടിയെയും തട്ടിത്തെറിപ്പിച്ചു. കാര്‍ 50 മീറ്റര്‍ ദൂരത്തിലൂള്ള ഒരു കുഴിയില്‍ പതിച്ചത്. പരിക്കേറ്റ തട്ടുകട ജീനക്കാരന്‍കാഞ്ഞിരോട് സ്വദേശി അക്ബറിനെ തൊട്ടടുത്തആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചക്കരക്കല്ല് പോലീസ് കേസെടുത്തു.