ദേശീയപാത കൊരട്ടി പൊങ്ങത്ത് ലോറി കാറിലിടിച്ച്‌ അപകടം: ആര്‍ക്കും പരിക്കില്ല


തൃശ്ശൂർ  കൊരട്ടി: ദേശീയപാത കൊരട്ടി പൊങ്ങത്ത് തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി കാറിലിടിച്ച്‌ അപകടം. ആര്‍ക്കും പരിക്കില്ല

ലോറി കാറിലിടിച്ച്‌ കാര്‍ ഡിവൈഡറിലേക്ക് തെന്നി ഇടിച്ചു കയറി നില്ക്കുകയായിരുന്നു. 


കാറിന് കേടുപാടുകള്‍ സംഭവിച്ചുവെന്നതൊഴിച്ചാല്‍ കാറില്‍ സഞ്ചരിച്ചിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ ഉച്ചക്ക് ഒന്നരയോടെയായിരുന്നു സംഭവം. പെരുമ്ബാവൂരില്‍ നിന്നും മലപ്പുറത്തേക്ക് പോകുകയായിരുന്നു കാര്‍ യാത്രികര്‍. സംഭവസ്ഥലത്തെത്തിയ കൊരട്ടി പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

Post a Comment

Previous Post Next Post