കോഴിക്കോട് പയ്യോളി: ടാങ്കർ ലോറി ബൈക്കിലിടിച്ച് യുവാവിന് പരിക്കേറ്റു. പയ്യോളി പേരാമ്പ്ര റോഡ് ജംങ്ങ്ഷനിലാണ് അപകടം. പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി 7.30 ഓടെയാണ് അപകടം.
കൊയിലാണ്ടി ഭാഗത്തേക്ക് പോവുകയായിരുന്ന
ടാങ്കർ ലോറിയും പൾസർ ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. ബൈക്ക് ലോറിക്കടിയിലേക്ക് കയറിക്കിടക്കുകയായിരുന്നു. യുവാവിന് കാലിനാണ് പരിക്കേറ്റത്.