ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയ ഭക്തന്‍ ലോഡ്ജ് വരാന്തയില്‍ ഫോണ്‍ചെയ്ത് കൊണ്ടിരിക്കെ ഒന്നാം നിലയില്‍ നിന്ന് വീണ് മരിച്ചു. പത്തനംതിട്ട അടൂര്‍ ഇളംപള്ളി കൊല്ലപറമ്പില്‍ 42 വയസ്സുള്ള അജേഷ്‌കുമാറാണ് മരിച്ചത്. തെക്കേനടയിലെ ശ്രീകൃഷ്ണ ഭവന്‍ ലോഡ്ജില്‍ ഇന്നലെ വൈകീട്ട് 6.30ഓടെയാണ് സംഭവം.
പ്ലംബറായ അജേഷ്‌കുമാര്‍ ഇന്നലെ കുടുംബസമേതം ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനെത്തിയതായിരുന്നു. വരാന്തയിലൂടെ ഫോണ്‍ വിളിച്ച് നടക്കുന്നതിനിടെ അബദ്ധത്തില്‍ താഴെ വീഴുകയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ഏഴോടെ മരണം സംഭവിക്കുകയായിരുന്നു. ടെമ്പിള്‍ പോലീസെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു