മലയാളി വിദ്യാര്‍ത്ഥി യുഎഇയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍



അജ്മാന്‍: മലയാളി വിദ്യാര്‍ത്ഥി യുഎഇയിലെ അജ്മാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. കൊല്ലം കുണ്ടറ സ്വദേശി റൂബന്‍ പൗലോസിനെ (സച്ചു 17) ആണ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് മൃതദേഹം കെട്ടിടത്തിന് താഴെ കണ്ടെത്തിയത്. അജ്മാന്‍ ഗ്ലോബല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയാണ്. ചേംബര്‍ ഓഫ് കൊമേഴ്‌സിന് അടുത്ത് ആറുനില കെട്ടിടത്തിലെ ആറാം നിലയില്‍ നിന്നാണ് വീണത്. അജ്മാനില്‍ സംരംഭകനായ പൗലോജ് ജോര്‍ജാണ് പിതാവ്. ദുബൈ അല്‍ തവാറില്‍ നഴ്‌സായ ആശാ പൗലോസാണ് മാതാവ്. സഹോദരിമാര്‍: രൂത്ത് സൂസന്‍ പൗലോസ്, റുബീന സൂസന്‍ പൗലോസ് കെട്ടിടത്തില്‍ നിന്ന് എങ്ങനെയാണ് വീണതെന്ന കാര്യം വ്യക്തമല്ല. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Post a Comment

Previous Post Next Post