വയനാട് കല്പറ്റ ലോഡ്ജിൽ മരണപെട്ട ആളെ തിരിച്ചറിഞ്ഞു മലപ്പുറം സ്വദേശി അല്ല. മീനങ്ങാടി ചീരാംകുന്ന് താമരച്ചാലിൽ ഷിജോ(42) ആണ് മരണപെട്ടത്.കഴിഞ്ഞ 17 മുതൽ ഷിജോയെ കാണാതായിരുന്നു. വ്യാഴാഴ്ച വരുമെന്ന് വീട്ടുകാരെ അറിയിച്ചിരുന്നെങ്കിലും പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയി.തുടർന്ന് കഴിഞ്ഞ ദിവസം കൂടും ബം പോലീസ് സ്റ്റേഷനിൽ പരാതിയും നൽകി.ഇതിനിടെയാണ് കൽപ്പറ്റയിലെ സ്വകാര്യ ലോഡ്ജിൽ ഷിജോയെ മരിച്ച നിലയി ൽ കണ്ടെത്തിയെന്ന വിവരം ബന്ധുക്കൾക്ക് ലഭിച്ചത്.വിഷം അകത്ത് ചെന്നാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ഹോസ്പിറ്റലിൽ നിന്നും ലഭിച്ചത് മലപ്പുറം പുഴക്കാട്ടേരി സ്വദേശി ആണ് മരണപ്പെട്ടത് എന്നായിരുന്നു പോലീസ് അന്വേഷണത്തിലാണ് മരണപ്പെട്ടത് മീനങ്ങാടി സ്വദേശിയാണെന്ന് തെളിഞ്ഞത്
NB : ആളെ തിരിച്ചറിയാത്തത് കൊണ്ട് ഹോസ്പിറ്റലിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ആണ് ആക്‌സിഡന്റ് റെസ്ക്യൂ വാർത്ത വിട്ടത്. നിലവിൽ ആളെ തിരിച്ചറിഞ്ഞു. ആളെ തിരിച്ചറിയാൻ വേണ്ടി മുമ്പ് അയച്ച വാർത്തയിൽ ആർക്കെങ്കിലും വിശമം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു..