കാറും ഇരുചക്രവാഹനവും തമ്മിൽ കൂട്ടിയിടിച്ചു, ഒരാൾ മരണപ്പെട്ടു.



ഇടുക്കി : കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അടിമാലിയ്ക്ക് സമീപം പത്താംമൈലിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു. അടിമാലി സ്വദേശിയും, അടിമാലി കാമിയോ ബുക്ക് സ്റ്റാൾ ഉടമയുമായ ഒറമഠത്തിൽ ഷാജു( 57) ആണ് മരണപ്പെട്ടത്.

ഇന്ന് രാവിലെ ആയിരുന്നു അപകടം. പത്താംമൈലിനു സമീപം ഷാജി സഞ്ചരിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഷിജുവിനെ എറണാകുളത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക്

വിട്ടുനൽകും.

Post a Comment

Previous Post Next Post