തൃശ്ശൂർ അരിമ്പൂർ: ബൈക്കപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. എറവ് അഞ്ചാംകല്ല് രണ്ടാം വാർഡിൽ താമസിക്കുന്ന എടക്കാട്ട് അഭിലാഷ് (രാമൻ-42) ആണ് മരിച്ചത്.
ബുധനാഴ്ച ഉച്ചയോടെ കാര്യാട്ടുകരയിൽ വച്ചായിരുന്നു അപകടം. രാമനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തിൽ പെടുകയായിരുന്നു. തുടർന്ന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതര പരിക്കുകളോടെ പ്രവേശിപ്പിച്ച രാമൻ വെള്ളിയാഴ്ച വൈകീട്ടാണ് മരിച്ചത്. എടക്കാട്ട് പരമന്റെയും പത്മിനിയുടെയും മകനാണ് മരിച്ച രാമൻ. ഭാര്യ: വന്ദന. മക്കൾ: ഉത്തര അഗ്നിവേഷ്. സംസ്കാരം പിന്നീട്