പരപ്പനങ്ങാടി; പരപ്പനങ്ങാടി താനൂർ റോഡിൽ പുത്തൻപീടികയിൽ ബൈക്കിടിച്ച് കാൽനടയാത്രികന് പരിക്ക്. റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബൈക്ക് ഓടിച്ച യുവാവിനും പരിക്കുണ്ട്.
ശനിയാഴ്ച രാത്രി
എട്ടുമണിയോടെയാണ്
അപകടമുണ്ടായത്.
പരപ്പനങ്ങാടി ഭാഗത്തുനിന്നും ചിറമംഗലത്തേക്ക്
പോകുകയായിരുന്ന
ബൈക്കാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റ എം.എച്ച് ബഷീർ എന്നയാളെ
കോഴിക്കോട്ട്
സ്വകാര്യആശുപത്രിയിൽ
പ്രവേശിപ്പിച്ചു. ബൈക്ക് യാത്രികനെ പ്രാഥമിക ശുശ്രൂഷ
നൽകി വിട്ടയച്ചു.