കാല്‍നടയാത്രക്കാരൻ പിക്കപ്പ് വാനിടിച്ചു മരിച്ചു


ആലപ്പുഴ  ചേര്‍ത്തല: ദേശീയപാതയില്‍ ഒറ്റപ്പുന്ന ജംഗ്ഷനുസമീപം കാല്‍നടയാത്രക്കാരൻ പിക്കപ്പ് വാൻ ഇടിച്ചു മരിച്ചു. നഗരസഭ 35-ാം വാര്‍ഡ് വെളിയില്‍ വി.എസ്.

രാജപ്പൻ (80) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 യോടെയാണ് സംഭവം. അപകടത്തെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ച വീണ രാജപ്പനെ ചേര്‍ത്തല താലൂക്കാശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: സോമവല്ലി. മക്കള്‍: അജിത, അമ്ബിളി, പരേതനായ അജിത് കുമാര്‍.

Post a Comment

Previous Post Next Post