കയ്പമംഗലം അറവുശാലയിൽ മിനിലോറിയിടിച്ച് പോലീസുകാരൻ മരിച്ചു. കയ്പമംഗലം പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലം സ്വദേശി ആനന്ദ് ആണ് മരിച്ചത്. ബൈക്കിൽ മതിലകത്തുള്ള താമസ സ്ഥലത്തേക്ക് പോകുന്നതിനിടെ ആയിരുന്നു അപകടം. മീൻ ലോറിയാണ് ഇടിച്ചെതെന്നാണ് അറിയുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .ഇന്ന് രാത്രി പതിനൊന്നെകാലോടെ ആയിരുന്നു അപകടം.