കണ്ണൂര്‍: കൊട്ടിയൂര്‍ ചുങ്കക്കുന്നില്‍ കാറിന് തീപിടിച്ചു കത്തിനശിച്ചു. ചുങ്കക്കുന്ന് സ്വദേശി പള്ളിക്കമാലി ജിന്‍സന്റെ കെ എല്‍ 13 ജെ 6243 മാരുതി 800 കാറിനാണ് തീപിടിച്ചത്.
ചുങ്കക്കുന്ന് പാല്‍ സൊസൈറ്റിക്ക് പുറകുവശത്തുള്ള ബന്ധുവീട്ടില്‍ വന്നതായിരുന്നു ജിന്‍സണ്‍.
കാറിന്റെ അടിഭാഗത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട ഉടനെ ജിന്‍സന്‍ പുറത്തിറങ്ങുകയായിരുന്നു. ഉടന്‍ തന്നെ തീ ആളിപ്പടര്‍ന്നു. അത് ശ്രദ്ധയില്‍ പെട്ട നാട്ടുകാര്‍ പേരാവൂര്‍
ഫയര്‍ഫോഴ്സിനെയും കേളകം പൊലീസിനെയും വിവരമറിയിക്കുകയും അവര്‍ സ്ഥലത്തെത്തി തീയണക്കുകയായിരുന്നു. വാഹനം പൂര്‍ണമായും കത്തി നശിച്ചു.