കണ്ണൂർ കാൾടെക്സ് ജംക്ഷനിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറി. പമ്പിൽ ഇന്ധനം നിറയ്ക്കുകയായിരുന്ന കാർ പൊലീസ്
ജീപ്പ് ഇടിച്ചു തെറിപ്പിച്ചു. കാറിടിച്ച് പെട്രോളടിക്കുന്ന യന്ത്രം തകർന്നു.തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. കണ്ണൂർ എ.ആർ
ക്യാംപിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ജീപ്പിന് ഇൻഷൂറൻസ് ഇല്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പമ്പിലെത്തി പരിശോധന നടത്തും.
സംഭവം അന്വേഷിക്കുമെന്നു കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത്കുമാർ പറഞ്ഞു. വിശദമായ അന്വേഷണം നടത്തും. വാഹനത്തിന് എന്തെങ്കിലും തകരാർ ഉണ്ടായിരുന്നോ എന്നും പരിശോധിക്കുമെന്നും കമ്മിഷണർ വ്യക്തമാക്കി