മഞ്ചേരി മാലാംകുളത്ത് വാഹനാപകടം ബൈക്കും കാറും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു മറ്റൊരാൾക്ക് പരിക്ക് . മരണപ്പെട്ട ബഷീർ എന്ന ആളുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ. പരിക്കേറ്റവരെ മറ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
മഞ്ചേരി പയ്യനാട് പിലാക്കല്‍ അക്കരമ്മല്‍ പരേതനായ കൊല്ലേരി മുഹമ്മദിന്‍റെ മകൻ ബഷീര്‍ (47) ആണ് മരിച്ചത്. സാരമായി പരിക്കേറ്റ ഭാര്യ സുനീറയെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്ന് വൈകീട്ട് 3.30ന് മാലാംകുളം താഴെ വളവിലാണ് അപകടം. പിലാക്കലിലെ വീട്ടില്‍ നിന്ന് പുല്‍പറ്റയിലെ ബന്ധുവിന്‍റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാൻ പോവുകായിരുന്നു ഇരുവരും. ഇതിനിടെ മഞ്ചേരി ഭാഗത്ത് നിന്ന് വരികയായിരുന്ന കാറ് ഇവരുടെ സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ സ്കൂട്ടര്‍ പിന്നില്‍ വന്ന ഓട്ടോയിലേക്കും ബഷീറും സുനീറയും റോഡരികിലേക്കും തെറിച്ചുവീണു. ഓട്ടോയില്‍ ഉണ്ടായിരുന്ന പയ്യനാട് കാരേപറന്പ് സ്വദേശി ആമിന (74) ക്കും പരിക്കേറ്റു. ബഷീറിന്‍റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍. മാതാവ്: ഖദീജ. മക്കള്‍: നാസിം, നസ് ല, ഫാത്തിമ നഹ. സഹോദരങ്ങള്‍: അബ്ദുലത്തീഫ്, ജമീല.