ഇടുക്കി▪️ ഇടുക്കി മെഡിക്കല്‍ കോളജിന് സമീപം പിക്ക് അപ്പ് വാന്‍ അപകടത്തില്‍പ്പെട്ടു. ചേര്‍ത്തലയില്‍ നിന്ന് കട്ടപ്പനയ്ക്ക് സ്റ്റീല്‍ ഇരുമ്പ് കമ്പികളുമായി വന്ന വാനാണ് അപകടത്തില്‍ പെട്ടത്. രാവിലെ11:30 യോടെയായിരുന്നു അപകടം.
മെഡിക്കല്‍ കോളേജിന് സമീപത്ത് വച്ച് ബ്രേക്ക് നഷ്ടപ്പെട്ട വാന്‍ പോലീസ് സ്റ്റേഷന് സമീപം മണല്‍ക്കൂനയില്‍ ഇടിച്ചു നിര്‍ത്താനുള്ള ഡ്രൈവറുടെ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് പുതുതായി മണ്ണ് എടുത്തിട്ട കൊക്കയ്ക്ക് സമീപത്തേക്ക് മറിയുകയായിരുന്നു.
ചേര്‍ത്തല സ്വദേശിയുടെ ആണ് വാഹനം. വാഹനത്തില്‍ രണ്ട് ജീവനക്കാര്‍ ഉണ്ടായിരുന്നു. ആര്‍ക്കും പരിക്കില്ല.