എറണാകുളം മുനമ്ബത്ത് ഫൈബര്‍ ബോട്ട് മുങ്ങി കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാലിപ്പുറം സ്വദേശി ശരത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
കാണാതായ മറ്റ് മൂന്ന് പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്,. അരീക്കോട് ഏഴ് ഭാഗത്തുനിന്നാണ് ശരത്തിന്റെ മൃതദേഹം കണ്ടെത്തിയത്.
കോസ്റ്റല്‍ പൊലിസും മറൈന്‍ എന്‍ഫോമെന്റും കോസ്റ്റ് ഗാര്‍ഡുകളും മത്സ്യത്തൊഴിലാളികളും ചേര്‍ന്നാണ് തെരച്ചില്‍ നടത്തുന്നത് . മുനമ്ബം തീരത്തു നിന്ന് 10 നോട്ടിക്കല്‍ മൈല്‍ പരിധിയിലാണ് തിരച്ചില്‍ നടത്തുന്നത്.
കഴിഞ്ഞ ദിവസം വൈകീട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. മാലിപ്പുറത്തുനിന്ന് പോയ മീന്‍ പിടിച്ച് മടങ്ങുന്നതിനിടെ ബോട്ട് തിരയില്‍പ്പെട്ട് മുങ്ങുകയായിരുന്നു. ഏഴ് മത്സ്യത്തൊഴിലാളികളായിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ മൂന്നു പേരെ രക്ഷിച്ചിരുന്നു. രക്ഷപ്പെടുത്തിയ മൂന്നുപേര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
അഞ്ചു പേര്‍ക്ക് കയറാവുന്ന ഫൈബര്‍ വള്ളത്തില്‍ ഏഴു പേര്‍ കയറിയതും അളവിലും അധികം മീന്‍ ഉണ്ടായിരുന്നതുമാണ് അപകടത്തിന് കാരണമെന്നാണ് സൂചന. മുനമ്ബത്തേയും വൈപ്പിനിലേയും മത്സ്യ തൊഴിലാളികളും തിരച്ചില്‍ സംഘത്തിലുണ്ട്.