കൊച്ചി :കാർ നിയന്ത്രണം തെറ്റി പുഴയിലേക്ക് മറിഞ്ഞ് വെള്ളത്തിൽ മുങ്ങി താഴ്ന്ന് രണ്ട് യുവ ഡോക്ട്ടർമാർ മരണപ്പെട്ടു..
ഗോതുരുത്ത് കടൽവാതുരുത്ത് ഹോളിക്രോസ് പള്ളിക്ക് സമീപം PWD റോഡ് അവസാനിക്കുന്ന പുഴയിലേക്ക് കാർ നിയന്ത്രണം തെറ്റി വീണ് കൊടുങ്ങല്ലൂർ ക്രാഫ്റ്റ് ഹോസ്പിറ്റലിലെ രണ്ട് യുവ ഡോക്ട്ടർമാർ മുങ്ങി മരിച്ചു.
സെപ്റ്റംബർ 30 രാത്രി 12 മണിക്കാണ് 4 ഡോക്ടർമാരും ഒരു നഴ്സും അടങ്ങുന്ന യാത്ര സംഘം അപകടത്തിൽപ്പെട്ടത് ഇതിൽ മൂന്ന് പേരെ സമീപത്ത് താമസിച്ചിരുന്ന തൊഴിലാളികളും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി.
കനത്ത മഴയെ തുടർന്ന് പുഴയിൽ നീരൊഴുക്ക് ശക്തമായതിനാൽ പുഴയിൽ മുങ്ങി താഴ്ന്ന കാർ കണ്ടെത്താൻ പ്രയാസമായെങ്കിലും ഏതാണ്ട് അപകടം നടന്ന് ഒന്നര മണിക്കൂറിന് ശേഷം ഫയർ ഫോഴ്സും,നാട്ടുക്കാരും ചേർന്ന് കണ്ടെത്തി കാർ കരയിൽ കയറ്റി വെളുപ്പിന് 3 മണിയോടെ രണ്ട് മൃതദേഹം കണ്ടെത്തി.