കണ്ണൂർ മട്ടന്നൂര്‍: വായന്തോട് മുതലക്കലില് സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന നാലു പേര്‍ക്ക് പരിക്കേറ്റു.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. കാസര്‍കോട് വിദ്യാനഗര്‍ സ്വദേശി മുംതസീര്‍ അഹമ്മദ് (29), ഭാര്യ മാജിദ (26), മകള്‍ മിജ്ല (ഒന്ന്), മുംതസീറിന്റെ സഹോദരി ഫര്‍സാന (36) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 8.30ഓടെ മുതലക്കല്‍ ബസ് ഷെല്‍ട്ടറിന് സമീപത്തായിരുന്നു അപകടം. സഹോദരനെ കണ്ണൂര്‍ വിമാനത്താവളത്തില്‍ കൊണ്ടുവിട്ട് മടങ്ങുകയായിരുന്ന മുംതസീര്‍ സഞ്ചരിച്ച കാറും കണ്ണൂരില്‍ നിന്നും ഇരിട്ടിയിലേക്ക് പോകുകയായിരുന്ന ഹരിശ്രീ ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയില്‍ കാറിന്റെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. കാറിനുള്ളില്‍ കുടുങ്ങിയ മുംതസീറിനെ നാട്ടുകാര്‍ ഏറെ പരിശ്രമിച്ചാണ് പുറത്തെടുത്തത്. മട്ടന്നൂര്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു.