കളമശേരി : മലപ്പുറം പെരിന്തല്‍മണ്ണ വെട്ടത്തൂര്‍ ഇല്ലിമൂട്ടില്‍ ജോസഫ് (71) തീവണ്ടിയില്‍ നിന്നും വീണു മരിച്ചു.
കോട്ടയം നിലമ്ബൂര്‍ പാസഞ്ചറില്‍ നിന്നും വെള്ളിയാഴ്ച രാത്രി 7.50 ഓടെയാണ് ഇദ്ദേഹം സൗത്ത് കളമശേരി റെയില്‍വേ ട്രാക്കിന് അരികില്‍ വീണത്. മലപ്പുറത്ത് നിന്നും ഭാര്യയുമൊത്ത് കാക്കനാടുള്ള മകളുടെ വീട്ടിലേക്ക് വരികയായിരുന്നു.
തീവണ്ടിക്ക് കളമശേരിയില്‍ സ്റ്റോപ്പ് ഉണ്ടാകുമെന്ന് കരുതി ആലുവ കഴിഞ്ഞപ്പോള്‍ തന്നെ വാതിലിനരികില്‍ നില്‍ക്കുകയായിരുന്നു. കളമശേരി സ്റ്റോപ്പ് ഇല്ലാതിരുന്നതിനാല്‍ ഇടപ്പളളിയില്‍ ഇറങ്ങാം എന്നുള്ള രീതിയില്‍ വാതിലിന് അരികില്‍ തന്നെ നില്‍ക്കുകയായിരുന്നു. എന്നാല്‍ സൗത്ത് കളമശേരിയില്‍ എത്തിയപ്പോള്‍ ഇദ്ദേഹം തീവണ്ടിയില്‍ നിന്നും വീണു. ഭാര്യ സൂഫി ഉടനെ പിടിക്കാൻ ശ്രമിച്ചുവെങ്കിലും പിടിവിട്ട് വീഴുകയായിരുന്നു. തുടര്‍ന്ന് അപായ
ചങ്ങല വലിച്ച് ഇടപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം തീവണ്ടി നിര്‍ത്തി. റെയില്‍വേ പോലീസ് ട്രാക്കിലൂടെ പരിശോധന നടത്തിയെങ്കിലും ആളെ കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നാട്ടുകാര്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി എറണാകുളം ഗവണ്‍മെൻറ് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. മക്കള്‍: ജോസഫ്, പ്രിയ, പ്രിയങ്ക. മരുമക്കള്‍: അനു, പ്രകാശ്, സിജി മാത്യു.