വാടാനപ്പള്ളിയിൽ കനോലിക്കനാലിൽ അഞ്ജാത മൃതദേഹം കണ്ടെത്തി



വാടാനപ്പള്ളി: കനോലി കനാലിൽ കണ്ടശാംകടവ് പാലത്തിന്റെ പടിഞ്ഞാറ് കരയിൽ നടുവിൽക്കര ബാറിന് സമീപം അഞ്ജാത മൃതദേഹം കണ്ടെത്തി.


40 വയസ് പ്രായം തോന്നിക്കുന്ന പുരുഷൻ്റെതാണ് മൃതദേഹം. രാവിലെ ഒൻപതരയോടെ ദേശീയ പാത നിർമ്മാന്ന തൊഴിലാളികളാണ് മൃതദേഹം കണ്ടത്. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് എത്തിയ വാടാനപ്പള്ളി പോലീസ് മൃതദേഹം കരയ്‌ക്കെത്തിച്ച് ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ജീർണിച്ച മൃതദേഹത്തിന് ഒരാഴ്ചത്തെ പഴക്കമുണ്ട്.

Post a Comment

Previous Post Next Post