മലപ്പുറം താനൂർ: താനൂർ കാളാട് ലോറിയിൽ നിന്ന് ലോഡ് ഇറക്കുന്നതിനിടെ മാർബിളിന്റെ ഉള്ളിൽ കുടുങ്ങി തൊഴിലാളി മരണപ്പെട്ടു. കൊൽക്കത്ത സ്വദേശി ഭാസി ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12മണിയോടെ ആണ് അപകടം നടന്നത്.
രാജസ്ഥാനിൽ നിന്നും കണ്ടെയ്നർ ലോറിയിൽ എത്തിച്ച മാർബിൾ പാളികൾ അവിടെ നിന്നും ഇറക്കി മറ്റൊരു ലോറിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് അപകമുണ്ടായത്. മാർബിൾ പാളി തൊഴിലാളിയുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരു പശ്ചിമ ബംഗാൾ സ്വദേശിക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇയാളെ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
താനൂർ ഫയർ ആൻഡ് റെസ്ക്യൂ, പോലീസ്, നാട്ടുകാർ എന്നിവർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.