തൃശ്ശൂർ അരിമ്പൂർ: കുന്നത്തങ്ങാടിയിൽ പിക്കപ്പ് വാനിടിച്ച് യുവാവ് മരിച്ചു. ഒരാൾക്ക് പരിക്ക്. കുന്നത്തങ്ങാടി കിഴക്കേ പരയ്ക്കാട് പാങ്ങാടത്ത് വിജയന്റെയും രുക്മിണിയുടെയും മകൻ വിപിൻ (ഓമനക്കുട്ടൻ-30) ആണ് മരിച്ചത്. സംഭവത്തിൽ വിപിന്റെ സുഹൃത്ത് അരിമ്പൂർ പുളിക്കൻ അശ്വിന് (22) പരിക്കേറ്റു. ഇയാൾ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാത്രി ഒമ്പതരയോടെ കുന്നത്തങ്ങാടി ബാറിനു മുന്നിൽ വെച്ചാണ് അപകടം. മീൻ കയറ്റി വാടാനപ്പള്ളി ഭാഗത്തുനിന്ന് വന്നിരുന്ന പിക്കപ്പ് വാനാണ് ഇടിച്ചത്. വിപി സഹോദരി : വിനീത