ചങ്ങരംകുളം:താടിപ്പടിയിൽ കാറിൽ തട്ടി ബൈക്ക് മറിഞ്ഞ് ബൈക്ക് യാത്രക്കാരായ ദമ്പതികൾക്കും കുഞ്ഞിനും പരിക്ക്.കുന്നംകുളം ഭാഗത്തേക്ക് പോകുന്ന ബൈക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡോറിൽ തട്ടി മറിയുകയായിരുന്നു.കാറിന്റെ ഡോർ പെട്ടെന്ന് തുറന്നതാണ് അപകട കാരണമെന്ന് ബൈക്ക് യാത്രികൻ പറഞ്ഞു.അതെ കാറിൽ തന്നെ പരിക്കേറ്റവരെ ചങ്ങരംകുളത്തേ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയി.ആരുടെയും പരിക്ക് ഗുരുതരമല്ല.