പാലക്കാട് കടമ്ബഴിപ്പുറത്തു വച്ചുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. സ്കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം.
ചെര്‍പ്പുളശേരി ബി ആര്‍ സിയിലെ സ്പെഷ്യല്‍ എജ്യുകേറ്റര്‍ സുനിതയാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ സുനിതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ചെര്‍പ്പുളശ്ശേരി ബിആര്‍സി. ഇവിടുത്തെ അധ്യാപികയായ സുനിതയ്ക്ക് 31 വയസായിരുന്നു പ്രായം. ഇന്ന് വൈകുന്നേരം കടമ്ബഴിപ്പുറത്ത് ഗവണ്‍മെന്റ് യു പി സ്കൂളിന് സമീപത്താണ് അപകടം നടന്നത്. അപകടത്തില്‍ സുനിതയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.