ഓട്ടോറിക്ഷയില്‍ കാട്ടുപന്നി ഇടിച്ചു മൂന്നുപേര്‍ക്ക് പരിക്ക്



തിരുവനന്തപുരം   പാലോട് : പേരയം -കടവനാട്ട് കാട്ടുപന്നി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച്‌ ആട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു.

ഇന്നലെ പാലോടുനിന്നും പേരയം ഭാഗത്തേക്ക് വരുകയായിരുന്ന ഓട്ടോറിക്ഷയില്‍ പാഞ്ഞെത്തിയ കാട്ടുപന്നി ഇടിക്കുകയായിരുന്നു. 


ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. പേരയം സ്വദേശികളായ ജയകുമാര്‍, സോനു, അനികുട്ടൻ എന്നിവര്‍ക്കാണ് പരിക്കേറ്റത്. സോനുവും അനികുട്ടനും നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും ജയകുമാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സ തേടി. പന്നിയുടെ ആക്രമണത്തില്‍ വാഹനയാത്രികര്‍ അപകടത്തില്‍പെടുന്നത് പതിവാണ്.

Post a Comment

Previous Post Next Post