കണ്ണൂരിൽ കനത്ത മഴ; ഉരുൾ പൊട്ടിയതായി സംശയം



കണ്ണൂരിന്റെ മലയോര മേഖലയിൽ അതിശക്തമായ മഴ. കാണിച്ചാർ പഞ്ചായത്തിലെ വന മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം.

കാഞ്ഞിരപ്പുഴയിൽ ജലനിരപ്പ് ഉയരുന്നു. ജാഗ്രത പാലിക്കാൻ നിർദ്ദേശം.


കണിച്ചാര്‍ പഞ്ചായത്തിന്റെ വനമേഖലയില്‍ ഉരുള്‍ പൊട്ടി. മലവെള്ളം കുത്തിയൊലിച്ചു ഒഴുകുന്നതിനാല്‍ കാഞ്ഞിരപ്പുഴയില്‍ ജലനിരപ്പുയുര്‍ന്നിട്ടുണ്ട്.


പുഴ കരകവിഞ്ഞൊഴുകുന്നതിനാല്‍ പുഴയുടെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കണിച്ചാര്‍ പഞ്ചായത്ത് അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരന്ത നിവാരണ സേനയും ജാഗ്രത പാലിക്കുന്നുണ്ട്. കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ ചെമ്ബേരിയിലാണ് ചൊവ്വാഴ്‌ച്ച ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ' 30 മില്ലീമീറ്റര്‍ മഴയാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്..

സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. അറിയിച്ചിട്ടുണ്ട്. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്‌ച്ചപത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ബുധനാഴ്‌ച്ച എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാ?ഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റി മുന്നറിയിപ്പ് നല്‍കി. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്

Post a Comment

Previous Post Next Post