ബൈക്കപടത്തില്‍ പരിക്കേറ്റയാള്‍ മരിച്ചു

  


 മലപ്പുറം പൂക്കോട്ടുംപാടം: ബൈക്കപടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ചേലോട് മണ്ണില്‍ പുത്തൻവീട്ടില്‍ മനോജ് (കുട്ടൻ - 46) ആണ് മരിച്ചത്.

ഓഗസ്റ്റ് 16 വൈകുന്നേരം മൂന്നിനു പൂക്കോട്ടുംപാടം - വണ്ടൂര്‍ റോഡില്‍ ശാന്തി കുയ്യംപൊയിലാണ് അപകടമുണ്ടായത്. 


തലക്കേറ്റ ഗുരുതര പരിക്കിനെ തുടര്‍ന്ന് പെരിന്തല്‍മണ്ണ, കോഴിക്കോട് എന്നിവിടങ്ങളിലെ സ്വകാര്യാശുപത്രികളില്‍ ചികിത്സതേടിയിരുന്നു. ഭാര്യ: പ്രസീദ. മക്കള്‍: നന്ദന, അഞ്ജന. സഹോദരങ്ങള്‍: രാജേന്ദ്രൻ, ഗീത, പ്രേംനവാസ്. അച്ഛൻ: പരേതനായ ദാമോദരൻ നായര്‍. അമ്മ: ശാരദാമ്മ.

Post a Comment

Previous Post Next Post