കണ്ണൂർ തലശേരി: ലോറിയും ബൈക്കും ഇടിച്ച് ബൈക്ക് യാത്രക്കാരായ യുവാവ് മരിച്ചു. ബൈക്കിലുണ്ടായിരുന്ന മറ്റേയാൾ ഗുരതരാവസ്ഥയിൽ. തലശേരി തലായി സ്വദേശി മത്സ്യത്തൊഴിലാളി ശിവന്ദനത്തിലെ പുതിയ പുരയിൽ നിധീഷാണ് (18) മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 6.30 ഓടെ ന്യൂമാഹി പോലിസ് സ്റ്റേഷൻ പരിധിയിലെ മാക്കൂട്ടം - പാറാൽ റോഡിൽ ആച്ചുകുളങ്ങര പഴയ പോസ്റ്റ് ഓഫീസിന് സമീപത്താണ് അപകടം. കൊയിലാണ്ടി ഗുരുകുലം ബീച്ചിൽ ചെറിയ പുരയിൽ ലാലുവിന്റെ മകൻ യദുലാലിനാണ് (19) സാരമായി പരുക്കേറ്റത്. ഇയാളെ കണ്ണൂർ ആസ്റ്റർ മിംസ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വെന്റിലേറ്റിലാണ്.
നിതീഷിൻ്റെ അച്ഛൻ: പി.പി.രവീന്ദ്രൻ.
അമ്മ: നിഷ. സഹോദരങ്ങൾ: വിജേഷ്, വിനിഷ. സംസ്കാരം നാളെ പകൽ 12ന്
സമുദായ ശ്മശാനത്തിൽ